ബ്രിട്ടനിലെ രാജകീയ വിവാഹത്തിലേക്ക് പൊതു ജനങ്ങള്‍ക്കും ക്ഷണം. ആവേശത്തോടെ ഏവരും കാത്തിരിക്കുകയാണ് ആ വിവാഹ ദിവസത്തിനായി. ഹാരി രാജകുമാരനും യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹത്തിനാണ് നാട്ടുകാരെയും ക്ഷണിക്കുന്നത്. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെ താമസ സ്ഥലമായ വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേര്‍ക്കാണു ക്ഷണം.
രാജകുടുംബം ഇടപെടുന്ന സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകര്‍, കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖലയിലെ സ്‌കൂളുകളിലെ കുട്ടികള്‍, പ്രദേശവാസികള്‍ എന്നിവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 1440 പേര്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പലതരക്കാരായ 1200 പേര്‍ക്കുമാണു ക്ഷണം. ഹാരിയുടെയും മേഗന്റെയും ആഗ്രഹപ്രകാരമാണു നാട്ടുകാരെയും ക്ഷണിക്കാന്‍ തീരുമാനിച്ചതെന്നു രാജകുടുംബം പറയുന്നു. വധൂവരന്മാര്‍ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവര്‍ക്കു നേരില്‍ കാണാനാകും.
ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചാള്‍സ് ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. നേരത്തെ കെയ്റ്റ് വില്യം വിവാഹത്തിന്റെ അതേ ആവേശമാണ് ഏവര്‍ക്കും
36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്.