രണ്ടുതവണത്തെ പ്രസിഡന്റ് പദവിയില്‍ നിന്ന് ചൈനയുടെ ആജീവനാന്ത പ്രസിഡന്റായ ഷിജിന്‍ പിങ്ങിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസിഡന്റിന്റെ രണ്ടുതവണത്തെ കാലാവധി ചൈന മാറ്റിയത്. ഇതോടെ ഷി ജിന്‍പിങ് ചൈനയുടെ ആജീവനാന്തകാല പ്രസിഡന്റായി മാറി.
ചൈനയുടെ പ്രസിഡന്റ് പദവിയില്‍ ആജീവനാന്തം തുടരുന്നത് മികച്ച കാര്യമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയിലും അതുപോലൊരു പ്രസിഡന്റ് വരുമെന്ന പ്രതീക്ഷയും സൗത്ത് ഫ്‌ളോറിഡയിലെ എസ്‌റ്റേറ്റില്‍ റിപ്പബ്ലിക്കന്‍ ഡൊണര്‍മാര്‍ക്ക് നല്‍കിയ ഉച്ചവിരുന്നില്‍ ട്രംപ് പങ്കുവച്ചു.
സിഎന്‍എന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയില്‍ നാലു വര്‍ഷം കൂടുന്ന രണ്ടുതവണ കാലാവധി മാത്രമേ പ്രസിഡന്റുമാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ 1932ല്‍ റൂസ്വെല്‍റ്റ് നാലു തവണ പ്രസിഡന്റ് ആയതോടെ 1951ല്‍ പ്രസിഡന്റുമാരുടെ കാലാവധി രണ്ടുതവണയാക്കി മാറ്റുകയായിരുന്നു.