12 കാരന് കഞ്ചാവിന്റെ എണ്ണ ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി. അപസ്മാര രോഗിയായ 12 കാരന് വേണ്ടി ചികിത്സിക്കാനാണ് ലഹരി മരുന്ന് ഉപയോഗിക്കാവുന്നത്. വിവാദത്തിന് ശേഷമാണ് ബില്ലി കല്‍ഡ്വെലിന് വേണ്ടി സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിച്ചത്.
ശനിയാഴ്ച ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദാണ് അനുമതി നല്‍കിയത്. 2016 മുതല്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന ബില്ലി 2017 മുതല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് മകന് കഞ്ചാവ് എണ്ണ നല്‍കിയതെന്ന് അമ്മ ഷാര്‍ലറ്റ് കാല്‍ഡ്വെല്‍ പറയുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ വര്‍ഷം മുതല്‍ 12 കാരന്‍ കഞ്ചാവ് എണ്ണ ഉപയോഗിച്ചു വരികയാണ്.
ലൈസന്‍സ് അനുവദിച്ചെങ്കിലും താല്‍ക്കാലിക ലൈസന്‍സാണിത്. നിയന്ത്രണങ്ങളുമുണ്ട്. 20 ദിവസത്തെ ലൈസന്‍സാണ് അനുവദിച്ചത്. പിന്നീട് ഇതിന് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ.
ടെറാഹൈഡ്രോ കാനാബിനോളിന് (ടി എച്ച് സി) യുകെയില്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ഇതു ലഭ്യമാണ്.
യുകെയിലേക്ക് വരുമ്പോള്‍ കഞ്ചാവ് ഓയില്‍ കൊണ്ടുവന്നപ്പോഴാണ് ബില്ലിയെ വിമാനത്താവളത്തില്‍ പിടിച്ചത്. തുടര്‍ന്ന് മരുന്ന് ആവശ്യത്തിനെന്ന് തെളിഞ്ഞു. വിവാദമുണ്ടാക്കിയ കേസാണിത് .
ലോകം കാനിബീസ് ഓയിലിന്റെ ഗുണത്തെ കുറിച്ച് വിപുലമായ പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത് .