ഇരട്ട കുട്ടികളുടെ പ്രസവം എടുക്കുന്നതിനിടെ മിഡ്‌വൈഫിന്റെ പിന്‍ഭാഗത്ത് കയറിപ്പിടിച്ച സീനിയര്‍ ഗൈനക്കോളജിസ്റ്റിനെ പ്രൊഫഷണില്‍ നിന്ന് തന്നെ പുറത്താക്കി. രണ്ടാമത്തെ കുട്ടിക്കായി ഏകാഗ്രതയോടെ കാത്തുനില്‍ക്കുന്ന നഴ്‌സിന് നേരെയായിരുന്നു 50 വയസ്സുകാരന്‍ ഖാലിദ് ഇസ്മായിലിന്റെ കൈപ്രയോഗം. മൂന്ന് വര്‍ഷക്കാലത്തിനിടെ ഇയാള്‍ ലക്ഷ്യമിട്ട നാല് ജൂനിയര്‍ സഹജീവനക്കാരില്‍ ഒരാളായിരുന്നു ഈ നഴ്‌സ്. നാണക്കേട് മൂലം ബുദ്ധിമുട്ടിയെങ്കിലും സീനിയര്‍ ആയതിനാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹജീവനക്കാര്‍ ഭയന്നിരുന്നതായി ട്രിബ്യൂണല്‍ വിചാരണയില്‍ വ്യക്തമായി.
പിന്നില്‍ നിന്നും കയറിപ്പിടിച്ച ഡോക്ടറുടെ നടപടി മനസ്സിലാക്കിയ നഴ്‌സ് മാറിനിന്നെങ്കിലും ഖാലിദ് തന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി പ്രൊഫസറായിരുന്നു ഡോക്ടര്‍. എന്നാല്‍ നാല് ജീവനക്കാരെ ലൈംഗികമായ രീതിയില്‍ മോശമായി സ്പര്‍ശിച്ചെന്ന ആരോപണം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ 2013 മുതല്‍ 2015 വരെയുള്ള കാലത്ത് നടന്ന സംഭവങ്ങള്‍ ശരിയെന്ന് വിധിയെഴുതി മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് ഖാലിദിനെ മെഡിക്കല്‍ പ്രൊഫഷനില്‍ നിന്നും പുറത്താക്കി.
ഇരട്ടക്കുട്ടികളുടെ പ്രസവം എടുക്കവെയാണ് മിഡ്‌വൈഫിന് നേരെ അതിക്രമം നടന്നത്. ഈ സമയത്ത് ഡോക്ടര്‍ ഈ മുറിയില്‍ ഉണ്ടാകേണ്ട ആവശ്യം പോലും ഇല്ലായിരുന്നതായി ട്രിബ്യൂണലിന് മുന്‍പാകെ വിശദീകരിക്കപ്പെട്ടു. ഡോക്ടറുടെ രീതികള്‍ സ്വയം ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചെന്ന് നഴ്‌സ് പറഞ്ഞു. ഈജിപ്തിലെ എയിന്‍ ഷാംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും യോഗ്യത നേടിയ ഖാലിദ് ഇസ്മയില്‍ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ സ്പര്‍ശിക്കുകയും, മൂന്ന് വര്‍ഷത്തിന് ശേഷം ഇവരെ സര്‍ജറിക്കിടെ കയറിപ്പിടിക്കുകയും ചെയ്തിരുന്നു.
ഷ്രോപ്ഷയര്‍ മാര്‍ക്കറ്റ് ഡ്രെയ്റ്റണില്‍ നിന്നുമുള്ള ഇയാള്‍ മറ്റൊരു നഴ്‌സിനെ ഡെലിവറി സ്യൂട്ടില്‍ വെച്ചും, ഒരു മീറ്റിംഗിനിടെ മറ്റൊരു സ്ത്രീയെയും കയറിപ്പിടിച്ചെന്നും വ്യക്തമായി. ഇതോടെയാണ് മെഡിക്കല്‍ പ്രൊഫഷനില്‍ നിന്നും പുറത്താക്കിയത്.