CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 17 Seconds Ago
Breaking Now

ഫിഫ ലോകകപ്പ് വേദിയില്‍ വനിതാ റിപ്പോര്‍ട്ടര്‍ക്ക് നേരെ വീണ്ടും അതിക്രമം; ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ജേണലിസ്റ്റിനെ ചുംബിക്കാന്‍ ശ്രമിച്ചവനെ പാഠം പഠിപ്പിച്ച് യുവതി

ഇവരെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനോട് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇയാള്‍ നാണംകെട്ട് മടങ്ങി.

ലോകകപ്പ് വേദിക്കരികില്‍ റിപ്പോര്‍ട്ടിംഗ് നടത്തവെ വനിതാ ജേണലിസ്റ്റിനെ ചുംബിക്കാന്‍ ശ്രമം. ഇവരെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനോട് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇയാള്‍ നാണംകെട്ട് മടങ്ങി. റഷ്യയിലെ 2018 ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യവെയാണ് ബ്രസീലില്‍ നിന്നുമുള്ള വനിതാ റിപ്പോര്‍ട്ടറെ ചുംബിക്കാന്‍ ശ്രമം നടന്നത്. 

യെകാടെറിന്‍ബര്‍ഗില്‍ ജപ്പാന്‍, സെനഗല്‍ മത്സരത്തിന് മുന്നോടിയായി റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു ഇവര്‍. എന്നാല്‍ ഇതിനിടെ തന്നെ ചുംബിക്കാന്‍ എത്തിയവനോട് റിപ്പോര്‍ട്ടര്‍ ജൂലിയ ഗുമാറീസ് കര്‍ശന നിലപാട് സ്വീകരിച്ചു. അപമാനിക്കാന്‍ ശ്രമിച്ചവനെ ശകാരിച്ചതോടെ ഇയാള്‍ നാണംകെട്ടു. 

'ഇത് മേലില്‍ ആവര്‍ത്തിക്കരുത്, ഇതിന് ഞാന്‍ അനുവദിക്കില്ല. ഇതൊരിക്കലും മാന്യതയല്ല, ശരിയുമല്ല', ദൃശ്യങ്ങള്‍ ചാനല്‍ ക്യാമറ പകര്‍ത്തവെ ജൂലിയ പറഞ്ഞു. മേലില്‍ ഒരു സ്ത്രീയോടും ഇത് ആവര്‍ത്തിക്കരുത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ശകാരം കേട്ടതോടെ ക്ഷമ ചോദിച്ചാണ് യുവാവ് തടിയൂരിയത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഏതാനും ദിവസം മുന്‍പ് സ്‌പെയിനില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു. റിപ്പോര്‍ട്ടിംഗിനിടെ അരികിലെത്തിയ ആള്‍ ശരീരത്തില്‍ കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.