CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 36 Minutes 33 Seconds Ago
Breaking Now

ഭൂമുഖത്തെ ഏറ്റവും വലിയ സമ്പന്നനായി ആമസോണ്‍ സ്ഥാപകന്‍

വാഷിംഗ്ടണ്‍: സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്ടാമത്തെ യുഎസ് കമ്പനിയായി ആമസോണ്‍ മാറിയതോടെ ഭൂമുഖത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന കിരീടം ചൂടുകയാണ് സ്ഥാപനകന്‍ ജെഫ് ബെസോസ്. 

ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ വില വര്‍ദ്ധിച്ചതോടെ ബെസോസിന്റെ വ്യക്തിഗത സമ്പത്ത് കുതിച്ചുയര്‍ന്നിരുന്നു. ഫോബ്‌സ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 166 ബില്ല്യണ്‍ ഡോളറാണ്. 

ചില സാഹസങ്ങളും, മാറ്റങ്ങള്‍ ആവിഷ്‌കരിച്ചും, വീഴ്ചകളില്‍ നിന്നും തിരിച്ചെത്തിയുമാണ് തന്റെ വിജയമന്ത്രമെന്ന് ജെഫ് ബെസോസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യണം,കാരണം പ്രതിരോധിക്കേണ്ടത് ഭാവിയെയാണ്. ഭാവിയിലേക്ക് ചുവടുവെച്ചാണ് എല്ലാം. അതില്‍ നിന്നും മാറിനിന്നാല്‍ ഭാവിയാകും വിജയിക്കുക, ബെസോസ് വ്യക്തമാക്കി. 

വന്‍തുക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ബെസോസ് ഓണ്‍ലൈന്‍ ബുക്ക് വില്‍പ്പനയ്ക്കായി ആമസോണ്‍.കോം ആരംഭിച്ചത്. പിന്നീടുള്ള വിജയകഥ എല്ലാവര്‍ക്കും അറിയാം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമയായി വാര്‍ത്താവിതരണത്തില്‍ ബെസോസ് പങ്കാളിയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.