CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 36 Seconds Ago
Breaking Now

മൈഗ്രേന്‍ പ്രശ്‌നത്തിന് വീട്ടില്‍ തന്നെയുണ്ട് പരിഹാരമാര്‍ഗ്ഗം

മൈഗ്രേന്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിന് ശാശ്വതമായ പരിഹാരം പലപ്പോഴും സാധ്യമാകാറുമില്ല. നമ്മുടെ ജീവിതശൈലി തന്നെ ഈ രോഗാവസ്ഥയെ സ്വാധീനിക്കാറുമുണ്ട്. തലവേദന കനക്കുകയും, ശര്‍ദ്ദില്‍ പോലുള്ള പ്രത്യാഘാതങ്ങളും ചേര്‍ന്നാണ് മൈഗ്രേന്‍ നമ്മുടെ ജീവിതത്തിന്റെ താളംതെറ്റിക്കുക. മരുന്ന് കഴിച്ച് ആശ്വാസം കണ്ടെത്താന്‍ സമയമെടുക്കുമ്പോള്‍ വീട്ടില്‍ തന്നെ അതിവേഗം ആശ്വാസം നല്‍കാന്‍ കഴിയുന്ന ഒരു വസ്തു ഉണ്ടെന്നതാണ് വാസ്തവം. 

എന്താണ് സംഗതിയെന്നല്ലേ, ഉണക്കിയ കുരുമുളകാണ് ഈ പരിഹാരം നല്‍കുന്നത്. പിടിവിടാത്ത തലവേദന കുറയ്ക്കാന്‍ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് വെല്‍നെസ് കോച്ച് ലൂക് കൗടിനോ പറയുന്നു. 

അസിഡിറ്റി, ഉറക്കക്കുറവ്, വൈറ്റമിന്‍ കുറവ്, കണ്ണിന്റെ പ്രശ്‌നങ്ങള്‍, ആകാംക്ഷ, തുടര്‍ച്ചയായ സമ്മര്‍ദം, വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങള്‍ തലവേദനയിലേക്കും, മൈഗ്രേനിലേക്കും നയിക്കാം. നല്ല ജീവിതശൈലിക്കൊപ്പം സൂപ്പര്‍ ഫുഡ് ശ്രേണിയില്‍ വരുന്ന ഉണക്കിയ കുരുമുളക് കൂടി ഉള്‍പ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

ആയുര്‍വ്വേദം അനുശാസിക്കുന്നത് അനുസരിച്ച് നെയ്യില്‍ ചൂടാക്കിയും, തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചുമാണ് കുരുമുളക് ഉപയോഗിക്കേണ്ടത്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും വിട്ടുമാറാത്ത തലവേദനയ്ക്ക് ആശ്വാസമാകും. 




കൂടുതല്‍വാര്‍ത്തകള്‍.