CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 53 Seconds Ago
Breaking Now

എടിഎം മെഷീനുകള്‍ പൊതുകക്കൂസിനേക്കാള്‍ വൃത്തികേടാണെന്ന്

സ്മാര്‍ട്ട്‌ഫോണ്‍ വിട്ടൊരു കളിയില്ല എന്ന് വിശ്വസിച്ച് ഇരിക്കവെയാണ് ആ വാര്‍ത്ത വന്നത്. കക്കൂസ് സീറ്റിനേക്കാള്‍ വൃത്തികേടാണ് നമ്മുടെ സ്‌ക്രീനുകളെന്ന്. ഇതോടെ ഫോണ്‍ സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ഇതാ പുതിയൊരു വാര്‍ത്ത. എടിഎം മെഷീനുകള്‍ പൊതു ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ മോശമാണെന്നാണ് പഠനം. 

പണം നല്‍കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ കീടാണുക്കള്‍ നിറഞ്ഞതാണെന്ന് മാത്രമല്ല ഇവിടെയുള്ള ബാക്ടീരിയ വലിയ രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍. എടിഎം കീപാഡുകളിലേയും, പൊതു ടോയ്‌ലറ്റുകളിലേയും സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ ഫലം പുറത്തുവിട്ടത്. മനുഷ്യരില്‍ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ബാക്ടീരിയ ധാരാളം മതിയത്രേ. 

എടിഎമ്മുകള്‍ പലവിധത്തിലുള്ള ആളുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് ബാക്ടീരിയയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്. പബ്ലിക് ടെലിഫോണുകളും സമാനമായ അവസ്ഥയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ പൊതുസേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.