CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 44 Seconds Ago
Breaking Now

അമേരിക്കയ്ക്ക് പേടിസ്വപ്നമായ റഷ്യന്‍ ആയുധം എസ് -400 സ്വന്തമാക്കാന്‍ ഒരുങ്ങി തുര്‍ക്കി

അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ നല്‍കാമെന്ന അമേരിക്കയുടെ ഓഫര്‍ വേണ്ടെന്ന് വച്ചാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ തീരുമാനിച്ചത്.

അമേരിക്കയ്ക്ക് പേടിസ്വപ്നമായ റഷ്യന്‍ ആയുധം എസ് 400 സ്വന്തമാക്കാനൊരുങ്ങി തുര്‍ക്കി. സ്ഥിരമായി അമേരിക്കയില്‍ നിന്നും പോര്‍വിമാനങ്ങള്‍ വാങ്ങിയിരുന്ന രാജ്യങ്ങള്‍ പോലും റഷ്യയുടെ എസ് 400 പ്രതിരോധ സംവിധാനത്തിന് പിന്നാലെ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ഡര്‍ ചെയ്ത എസ് 400 യൂണിറ്റുകള്‍ അടുത്ത ആഴ്ച തന്നെ തുര്‍ക്കിയില്‍ എത്തുമെന്ന് സൂചനകളുണ്ട്.

തുര്‍ക്കി റഷ്യയെ ആശ്രയിക്കാനിരിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോഴേ അമേരിക്ക രംഗത്തു വന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ നല്‍കാമെന്ന അമേരിക്കയുടെ ഓഫര്‍ വേണ്ടെന്ന് വച്ചാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ തീരുമാനിച്ചത്.

അടുത്ത തലമുറ( എസ് -500) നിര്‍മ്മിക്കുന്നതിന് തുര്‍ക്കി റഷ്യയ്‌ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളും തുര്‍ക്കിക്ക് നല്‍കിയേക്കും. ഈ പോര്‍വിമാനം റഷ്യയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന ആദ്യ രാജ്യവും തുര്‍ക്കിയാകും.

റഷ്യയുമായി തുര്‍ക്കി കൂടിയാല്‍ അമേരിക്കയുടെ പോര്‍വിമാനം എഫ് 35ന്റെ രഹസ്യങ്ങള്‍ ചോരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയില്‍ നിന്നു എസ് -400 വാങ്ങിയാല്‍ അത്യാധുനിക പോര്‍വിമാനമായ എഫ് -35 നല്‍കില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. തുര്‍ക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് അമേരിക്കയുടേത് .




കൂടുതല്‍വാര്‍ത്തകള്‍.