ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജെനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികന്‍ ആകും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വര്‍ഷത്തെ തിരുനാള്‍ കൊണ്ടാടുന്നത് . രാവിലെയുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും, ജപമാല സമര്‍പ്പണവും മരിയന്‍ കീര്‍ത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 0530 നടക്കുന്ന മലയാളത്തിലുള്ള കുര്‍ബാനയോടുകൂടി അതാത് ദിവസത്തെ പരിപാടികള്‍ക്ക് സമാപനമാകുന്നു. തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു
Rajesh Joseph
Greencoat RoadLeicesterLeicestershire
LE3 6NZ
United Kingdom