ഹോളിവുഡ് നടി സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് കോറോണ ബാധമൂലം മരണമടഞ്ഞു. ട്വിറ്ററിലൂടെ സോഫിയ തന്നെയാണ് പിതാവിന്റെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സോഫിയയും കുടുംബവും ക്വാറന്റൈനില്‍ ആയിരുന്നു. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടി താനും കുടുംബവും ക്വാറന്റൈനില്‍ തുടരുമെന്നും സോഫിയ വ്യക്തമാക്കി.
പിതാവിന്റെ രോഗശയ്യയില്‍ ഉള്ള ചിത്രവും, പിതാവും താനും സഹോദരനും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ സോഫിയ പങ്കുവെച്ചിരുന്നു.