CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 42 Seconds Ago
Breaking Now

അബുദാബിയില്‍ നിന്നടക്കം ഇന്നലെയെത്തിയ ഏഴ് പ്രവാസികള്‍ക്ക് രോഗ ലക്ഷണം ;ഐസൊലേഷനിലേക്ക് മാറ്റി

അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പേര്‍ക്കും ദോഹയില്‍നിന്ന് കരിപ്പൂരെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്.

അബുദാബിയില്‍നിന്നും ഇന്നലെ കേരളത്തില്‍ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണം. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പേര്‍ക്കും ദോഹയില്‍നിന്ന് കരിപ്പൂരെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും മാറ്റിയിരിക്കുകയാണ്.

പരിശോധനയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ അഞ്ച് പേരെ അബുദാബി വിമാനത്താവളത്തില്‍നിന്നും തിരിച്ചയച്ചിരുന്നു.

175 യാത്രക്കാരുമായിട്ടായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. തൃശ്ശൂര്‍, എറണാകുളം ജില്ലയില്‍നിന്നുള്ളവരാണ് യാത്രക്കാരില്‍ ഭൂരിഭാഗവും.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളോട് നേരിട്ട് ആശുപത്രിയില്‍ പോകരുതെന്നും ചികിത്സ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.