CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 56 Minutes 28 Seconds Ago
Breaking Now

ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ കൊന്ന മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍; മുഖ്യപ്രതി ഡെറെക് ഷോവിന് എതിരെ 2-ാം ഡിഗ്രി കൊലക്കുറ്റം ചുമത്തി; കാത്തിരിക്കുന്നത് 40 വര്‍ഷം ജയില്‍

ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അറസ്റ്റ്

മിനെയാപൊളിസ് പോലീസ് ഓഫീസര്‍ ജോര്‍ജ്ജ് ഷോവിന്‍ നിരായുധനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കുത്തിയിരുന്നത് നോക്കിനിന്ന മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍. സെക്കന്‍ഡ് ഡിഗ്രി കൊലപാതകം നടത്താന്‍ കൂട്ടുനില്‍ക്കുകയും, പ്രേരിപ്പിക്കുകയും ചെയ്ത കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തോമസ് ലെയിന്‍, ജെ.എ. കുവെംഗ്, തോവ് തൗവ് എന്നിവരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഹെന്നെപ്പിന്‍ കൗണ്ടി ജയിലില്‍ എത്തിച്ച ഇവരുടെ മഗ്‌ഷോട്ടുകള്‍ പുറത്തുവിട്ടു. ഇവര്‍ക്ക് മേല്‍ ചുമത്തുള്ള കുറ്റങ്ങള്‍ മിനെസോട്ട അറ്റോണി ജനറല്‍ കീത്ത് എല്ലിസണ്‍ പ്രഖ്യാപിച്ചതോടെ 40 വര്‍ഷം പരമാവധി ശിക്ഷ ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 

ഇതിനിടെ പ്രധാന പ്രതിയായ ഡെറെക് ഷോവിന് എതിരെ നേരത്തെ ചുമത്തിയ തേഡ് ഡിഗ്രി കൊലക്കുറ്റം രണ്ടാം ഡിഗ്രി കൊലപാതകമായി ഉയര്‍ത്തി. ഇയാള്‍ക്കും 40 വര്‍ഷത്തെ ശിക്ഷയാണ് കാത്തിരിക്കുന്നത്. കറുത്ത വംശജനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയിലും, വിവിധ രാജ്യങ്ങളിലും പ്രതിഷേധം നടക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.