CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 31 Seconds Ago
Breaking Now

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ഇന്ന് ; പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും

ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.

കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ മതപരമായ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാര്‍ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ശേഷം രാംലല്ലയില്‍ പുഷ്പാര്‍ച്ചന. വെള്ളികൊണ്ട് നിര്‍മിച്ച ഇരുപത്തിരണ്ടര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടല്‍. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.

 

സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്നും രാമായണ പാരായണവും നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവ4ണറും മുഖ്യമന്ത്രിയും ആ4.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയ4മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ല്‍ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.