CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 59 Seconds Ago
Breaking Now

കീര്‍ത്തി രജനികാന്തിന്റെയും നയന്‍താരയുടേയും മകളായി വേഷമിടുന്നു ?

രജനീകാന്ത് ചിത്രം അണ്ണാത്തെയില്‍ നയന്‍താരയും കീര്‍ത്തി സുരേഷും അമ്മയും മകളുമായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.ചിത്രത്തില്‍ നയന്‍താരയാണ് തലൈവരുടെ നായികയായി എത്തുന്നത്. രജനിയുടെയും നയന്‍സിന്റെയും മകളായാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കീര്‍ത്തിയുടെ കഥാപാത്രം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല.

തമിഴില്‍ ശ്രദ്ധേയനായ സിരുത്തൈ ശിവയാണ് രജനീകാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്കൊപ്പം സിനിമയില്‍ മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇവര്‍ക്കൊപ്പം പ്രകാശ് രാജ്, സൂരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. സണ്‍ പിക്‌ചേഴ്‌സാണ് തലൈവരുടെ അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഡി ഇമന്‍ അണ്ണാത്തെയിലെ പാട്ടുകള്‍ ഒരുക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.