നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡി.ജെയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. ആര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്ക് എത്തിയത്. 'സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.