CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 52 Seconds Ago
Breaking Now

നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണം,എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോന്‍

നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണമെന്ന് ശ്വേത മേനോന്‍ .വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. അതിജീവിതയ്‌ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗം കാര്യം ചര്‍ച്ച ചെയ്യും. താന്‍ ആരുടേയും മൗത്ത് പീസ് ആകില്ല. തനിക് തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. 

പ്രധാന താരങ്ങള്‍ വോട്ട് ചെയ്യാന്‍ വരാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനപ്പെട്ട താരങ്ങള്‍ വോട്ട് ചെയ്യാന്‍ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഉര്‍വശി ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികള്‍ മാറിയത് സംഘടന ഫണ്ട് അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.