CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 46 Seconds Ago
Breaking Now

ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു, ഇനി മടങ്ങിവരവാണ്': കുറിപ്പുമായി ഇബ്രാഹിംകുട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന നടന് ആശംസകള്‍ നേരുകയാണ് സിനിമാലോകവും ആരാധകരും. മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയുടെ കുറിപ്പും ഹൃദയത്തില്‍ തൊടുന്നതാണ്. 

ഇബ്രാഹിംകുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചു മാത്രമായിരുന്നു. സീരിയല്‍ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഓക്കെയല്ലേ? എന്ന്.

അതെ എന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു.

അത്ര കാര്യമായ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു മനസ്സില്‍. ഓരോ ശ്വാസത്തിലും പ്രാര്‍ഥിച്ചിരുന്നു.. കോടി കോടി മനുഷ്യര്‍ക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരു കടല്‍ നീന്തിക്കടന്ന ആശ്വാസം.

നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്..പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്നേഹം, ഇബ്രാഹിംകുട്ടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.