CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 31 Seconds Ago
Breaking Now

ആറു വയസ്സില്‍ നാണയം മൂക്കിലിട്ടു ; അമ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

സോവിയറ്റ് കാലഘട്ടത്തിലുള്ള ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാത്ത ഒരു നാണയമാണ് ഇയാളുടെ മൂക്കില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

കുട്ടിയായിരിക്കുമ്പോള്‍ മൂക്കിനുള്ളിലേക്ക് കയറ്റിയ നാണയം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നീക്കം ചെയ്തു. റഷ്യന്‍ സ്വദേശിയായ 59കാരന്റെ മൂക്കില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇയാള്‍ക്ക് ആറുവയസുള്ളപ്പോഴാണ് ഈ നാണയം മൂക്കിനുള്ളിലകപ്പെട്ടത്. അമ്മ കര്‍ക്കശക്കാരിയായിരുന്നതിനാല്‍ പേടിച്ച് അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാതിരുന്നതിനാല്‍ പതിയെ സംഭവം മറക്കുകയും ചെയ്തു.

വര്‍ഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാള്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാല്‍ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്നാണ് ഡോക്ടറെ സമീപിക്കുന്നത്. സ്‌കാനിംഗില്‍ മൂക്കിനുള്ളില്‍ നാണയം കണ്ടെത്തി. അപ്പോഴാണ് കുട്ടിക്കാലത്ത് അകത്തേക്ക് കയറ്റിയ മെറ്റല്‍ വസ്തു ഇത്രയും കാലം തന്റെ മൂക്കിലുണ്ടായിരുന്നുവെന്ന യാഥാര്‍ഥ്യം മധ്യവയസ്‌കനും തിരിച്ചറിഞ്ഞത്.

സോവിയറ്റ് കാലഘട്ടത്തിലുള്ള ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാത്ത ഒരു നാണയമാണ് ഇയാളുടെ മൂക്കില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. യുഎസ്എസ്ആറിനെ പ്രതിനിധീകരിക്കുന്ന അടയാള ചിഹ്നങ്ങള്‍ അടങ്ങിയ നാണയം എന്നാല്‍ ദീര്‍ഘകാലം മനുഷ്യശരീരത്തിനുള്ളില്‍ അകപ്പെട്ട് പോയതിനാല്‍ മങ്ങിത്തുടങ്ങിയിരുന്നു. നാണയം മൂക്കിലുണ്ടായിരുന്ന കാലയളവില്‍ റിനോലിത്ത്‌സ് എന്ന നാസല്‍ കാവിറ്റി സ്റ്റോണുകള്‍ ഇയാളുടെ മൂക്കില്‍ രൂപം കൊണ്ടിരുന്നു. ഇത് മൂലമാണ് ഇത്രയും കാലം ശ്വസിക്കുന്നതിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.