CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 40 Seconds Ago
Breaking Now

ഇന്ത്യയെ പരിഹസിച്ച് മുകളിലോട്ട് അയച്ച ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ടു; ഭൂമിയിലേക്ക് പതിക്കുന്ന റോക്കറ്റ് എവിടെ വീഴുമെന്ന് യാതൊരു ഉറപ്പുമില്ല; ന്യൂയോര്‍ക്കിലും, മാഡ്രിഡിലും, ബീജിംഗിലും അവശിഷ്ടങ്ങളുടെ മഴ പെയ്‌തേക്കാമെന്ന് ആശങ്ക!

സെക്കന്‍ഡില്‍ നാല് മൈല്‍ വേഗതയില്‍ 100 അടി നീളമുള്ള റോക്കറ്റ് തിരികെ പതിക്കുന്നതായി സാറ്റലൈറ്റ് ട്രാക്കേഴ്‌സ് തിരിച്ചറിഞ്ഞിട്ടുണ്ട്

നിയന്ത്രണം വിട്ട 21 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച ബഹിരാകാശത്തേക്ക് അയച്ച ചൈനയുടെ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നാണ് പ്രവചനം. 

റോക്കറ്റ് അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബീജിംഗ്, സൗത്ത് ചിലി, വെല്ലിംഗ്ടണ്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ വന്നുപതിക്കാമെന്ന് ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ ട്രാക്ക് ചെയ്യുന്ന ആസ്‌ട്രോണമര്‍ ജോന്നാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു. ഈ റേഞ്ചില്‍ വരുന്ന സമുദ്രങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവയില്‍ അവശിഷ്ടങ്ങള്‍ വന്നുപതിച്ചേക്കാം. ഭൂരിഭാഗം അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ വെച്ച് കത്തിചാമ്പലാകും. 

സെക്കന്‍ഡില്‍ നാല് മൈല്‍ വേഗതയില്‍ 100 അടി നീളമുള്ള റോക്കറ്റ് തിരികെ പതിക്കുന്നതായി സാറ്റലൈറ്റ് ട്രാക്കേഴ്‌സ് തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ സ്വന്തം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ചൈന ലോംഗ് മാര്‍ച്ച് വിക്ഷേപിച്ചത്. മുന്‍പ് പല മോഡ്യൂളുകളും ചൈന വിക്ഷേപിച്ചിട്ടുണ്ട്. 2022-ഓടെ ബഹിരാകാശ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 

ഇന്ത്യയിലെ കൊവിഡ്-19 പ്രതിസന്ധിയെ പരിഹസിച്ചാണ് തങ്ങളുടെ റോക്കറ്റ് വിക്ഷേപണത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ചത്. ചൈനീസ് ട്വിറ്ററായ വെയ്‌ബോയില്‍ പാര്‍ട്ടി അക്കൗണ്ട് ഇന്ത്യയിലെ കൊവിഡ് ഇരകളുടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന ചിത്രത്തിനൊപ്പമാണ് റോക്കറ്റ് വിക്ഷേപണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 'ഇന്ത്യയില്‍ ശവങ്ങള്‍ക്ക് തീകൊളുത്തും, ഇവിടെ തീകൊളുത്തുന്നത് ഇതിന്' എന്നായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍. എന്തായാലും ആ അഹങ്കാരമാണ് റോക്കറ്റ് നിലത്തേക്ക് പതിക്കുന്നതോടെ തകരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.