CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 48 Seconds Ago
Breaking Now

ബോളിവുഡില്‍ പോയപ്പോള്‍ നമ്മുടെ നടന്‍മാരെ അവര്‍ക്ക് അറിയില്ല, അല്‍ഫോന്‍സ് പുത്രന്‍ തെറ്റായി വായിച്ചതാണ്'; വിവാദങ്ങളോട് ഒമര്‍ ലുലു

രജനികാന്ത്, വിജയ് തുടങ്ങിയ നടന്‍മാരെ പോലെ സ്റ്റാര്‍ഡം ഉള്ള നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാത്തത് എന്ത് എന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതിനെതിരെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അല്‍ഫോന്‍സ് പുത്രന്‍ തെറ്റായി വായിച്ചതാണ് എന്ന് ഒമര്‍ ലുലു പറയുന്നു.

താന്‍ ഉദ്ദേശിച്ചതും അല്‍ഫോന്‍സ് പുത്രന്‍ ഉദ്ദേശിച്ചതും വേറെ വേറെയാണ്. ബോളിവുഡില്‍ ഒരു ആല്‍ബം ചെയ്യാന്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ക്ക് അല്ലു അര്‍ജുന്‍ അറിയാം, പ്രഭാസിനെ അറിയാം, യാഷിനെ അറിയാം. പക്ഷേ സാധാരണക്കാര്‍ക്ക് നമ്മുടെ നടന്‍മാരെ അറിയില്ല എന്ന് ഒമര്‍ ലുലു റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

മോഹന്‍ലാലിനെ പോലും കമ്പനി എന്ന സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് മനസിലായത്. പഴയ ലാലേട്ടനെ പോലെ ആക്ഷനും ഡാന്‍സും എല്ലാം ഒന്നിച്ചു ചെയ്യാന്‍ പറ്റിയ ഒരു സ്റ്റാര്‍ ഇന്ന് മലയാളത്തിലില്ല. അങ്ങനെ ഒരു സ്റ്റാര്‍ വരണം എന്ന് സംവിധായകന്‍ പറയുന്നു.

ഫഹദിനെയാണ് പുതിയ നടന്‍മാരില്‍ ഏറ്റവും ഇഷ്ടം. എന്നാല്‍ പഴയ മോഹന്‍ലാലിനെ പോലെ രാജാവിന്റെ മകനോ അല്ലെങ്കില്‍ മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയോ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ഒരു നടന്‍ വേണമെന്നാണ് താന്‍ ഉദേശിച്ചത് ഒമര്‍ലുലു പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.