CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 21 Seconds Ago
Breaking Now

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കടുത്ത തിരിച്ചടിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസം ; വിമര്‍ശനവുമായി സുവേന്ദു അധികാരി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ട് ഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായതോടെ പല നേതാക്കളിലും അമിതാത്മവിശ്വാസം ഉണ്ടായി

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കടുത്ത തിരിച്ചടിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 294 അംഗ നിയമസഭയില്‍ 170 സീറ്റിന് മുകളില്‍ അനായാസം വിജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു നേതാക്കള്‍ക്ക് എന്നാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദുവിന്റെ കുറ്റപ്പെടുത്തല്‍. ഇക്കാരണം കൊണ്ട് താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും സുവേന്ദു പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ട് ഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായതോടെ പല നേതാക്കളിലും അമിതാത്മവിശ്വാസം ഉണ്ടായി. പാര്‍ട്ടി 170180 സീറ്റുകള്‍ വരെ നേടുമെന്ന് ഉറച്ച് വിശ്വസിച്ചു. എന്നാല്‍ അവര്‍ താഴെതട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു.' എന്നാണ് സുവേന്ദു അധികാരി പറഞ്ഞു. ലക്ഷ്യം പോലെ പ്രധാനമാണ് കഠിനാധ്വാനമെന്നും സുവേന്ദു കൂട്ടിചേര്‍ത്തു.

സുവേന്ദുവിന്റെ പ്രവസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ വിഷയത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഗോഷ് രംഗത്തെത്തി. സംസ്ഥാനത്ത് മമതാ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സുവേന്ദു അധികാരി മറന്നിട്ടുണ്ടാവുമെന്നാണ് ടിഎംസി നേതാവിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.