
















പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.
കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്നാണ് പടന്നയില്‍ നാടകവേദികളിലെത്തുന്നത്.പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ കെടിഎസ് പടന്ന ചെറിയ കട നടത്തിവന്നിരുന്നു.
ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കുഞ്ഞിരാമായണം, അനിയന്‍ബാവ ചേട്ടന്‍ബാവ, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍.