CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 4 Seconds Ago
Breaking Now

വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌നതാ പ്രദര്‍ശനം, പിന്നീട് ബ്‌ളാക് മെയിലിംഗ്: നടന്‍ അനീഷ് രവി

ഫോണില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് ആര്‍ട്ട് ഡയറക്ടര്‍ കൂടിയായ അനിലിന് വിഡിയോ കോള്‍ വന്നതെന്ന് അനീഷ് വ്യക്തമാക്കുന്നു.

വീഡിയോ കോള്‍ വിളിച്ച ശേഷം നഗ്‌നത പ്രദര്‍ശിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഇപ്പോഴിതാ, തന്റെ സഹപ്രവര്‍ത്തകന് നേരിട്ട അനുഭവം കൂടി വ്യക്തമാക്കുകയാണ് നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അറിയാത്ത നമ്പറില്‍ നിന്നാണ് ഇത്തരക്കാര്‍ വീഡിയോ കോള്‍ ചെയ്യുക. ഫോണില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് ആര്‍ട്ട് ഡയറക്ടര്‍ കൂടിയായ അനിലിന് വിഡിയോ കോള്‍ വന്നതെന്ന് അനീഷ് വ്യക്തമാക്കുന്നു.

'അറിയാത്ത നമ്പറില്‍ നിന്ന് അനിലിന് കോള്‍ വന്നു. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു. പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും ഈ വീഡിയോ വെച്ച് ഭീഷണിപ്പെടുത്തുകയാണ്. പിന്നീട് ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുനല്‍കി. 1,500 രൂപ കൊടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്പ് ചെയ്യും എന്നാണ് ഭീഷണി. ദയവായി അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുത്', താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.