CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 35 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ ഉയിര്‍പ്പിന്റെ പുനരാവിഷ്‌കരണം ഭക്തിനിര്‍ഭരമായി ; വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് ഫാ ജിബിന്‍ വാമറ്റത്തില്‍ നേതൃത്വം നല്‍കി

ഈസറ്റര്‍ അനുബന്ധ ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ ഉയിര്‍പ്പിന്റെ പുനരാവിഷ്‌കരണം ഭക്തിനിര്‍ഭരമായി. ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് നടന്ന ചടങ്ങില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.വിശുദ്ധ വാര കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 

കോവിഡിന് ശേഷം നടന്ന ഈസറ്റര്‍ അനുബന്ധ ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.ഈശോടെ ഉയിര്‍പ്പിന്റെ പുനരാവിഷ്‌കരണം ചടങ്ങിന്റെ ഭാഗമായി നടന്നപ്പോള്‍ അത് വിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം ഓര്‍മ്മിപ്പിക്കുന്ന ഒന്നായി.

 മനോഹരമായി ചടങ്ങ് അവതരിപ്പിച്ചത് തോമസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചടങ്ങില്‍ ഈശോയെ സ്വന്തം ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ വചന സന്ദേശത്തിലൂടെ ഫാ ജിബിന്‍ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും ദൈവത്തിന്റെ അനുഗ്രഹത്തോടെ മുന്നോട്ട് പോകാന്‍ അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു

വിശുദ്ധ ആഴ്ചയില്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തതോടെ പള്ളി നിറഞ്ഞ് വിശ്വാസികളെത്തി. കോവിഡ് പ്രതിസന്ധിയില്‍ പള്ളിയിലെ ചടങ്ങുകള്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇക്കുറി ഏവരും ഗംഭീരമായി തന്നെ ഈസ്റ്റര്‍ ആഘോഷത്തിലാണ്.

സെന്റ് മേരീസ് മിഷനില്‍ കോവിഡ് പ്രതിസന്ധിക്കിടെയാണ് ഫാ ജിബിന്‍ ചാര്‍ജെടുത്തത്. വിശ്വാസ സമൂഹത്തെ ചേര്‍ത്തു നിര്‍ത്തി ഉയിര്‍പ്പിന്റെ മഹനീയത ബോധ്യപ്പെടുത്തുന്നതായിരുന്നു ചടങ്ങുകള്‍.

 വിശുദ്ധ വാരത്തില്‍ ധാരാളം വിശ്വാസികളെത്തി ചടങ്ങ് ഗംഭീരമാക്കി. കാലുകഴുകല്‍ ശുശ്രൂഷയ്ക്കും തുടര്‍ന്ന് ദുഖവെള്ളിയാഴ്ചയും ശനിയാഴ്ചയും ചടങ്ങില്‍ ഭക്തിപൂര്‍വ്വം വിശ്വാസികളെത്തി. ഉയിര്‍പ്പ് ചടങ്ങുകള്‍ക്കും ഏവരുമെത്തി ചടങ്ങിന്റെ ഭാഗമായി. 

വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ ഭംഗിയാക്കാന്‍ സഹായിച്ചതിന് വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു.

ട്രസ്റ്റിമാരായ ഷാജി, ജോസഫ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേദ പാഠ അധ്യാപകരും മറ്റ് കമറ്റി അംഗങ്ങളും ചേര്‍ന്ന് ഒത്തൊരുമയോടെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ നടന്നത്.ആറുമിനിറ്റ് നീണ്ട ഉയിര്‍പ്പ് ചടങ്ങ് ഏവരുടേയും ഹൃദയത്തില്‍ സ്പര്‍ശിച്ചു.

.




കൂടുതല്‍വാര്‍ത്തകള്‍.