ബ്രിട്ടന് അഭിമാനമായി മാറിയ ഒരു വനിതാ ലോകകപ്പ് ടീം. അവര്‍ കപ്പ് ഉയര്‍ത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു രാജ്യം. ഏത് അടിസ്ഥാനത്തില്‍ നോക്കിയാലും കപ്പ് നേടാന്‍ യോഗ്യരായ ടീം. പക്ഷെ സിഡ്‌നിയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലീഷ് പ്രതീക്ഷ തകര്‍ത്ത് സ്‌പെയിന്‍ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി.
ഫൈനലില്‍ തോറ്റെങ്കിലും ഈ വനിതാ ടീം ഇംഗ്ലണ്ടിന്റെ അഭിമാനമാണെന്ന് ആരാധകര്‍ വാനോളം പുകഴ്ത്തുന്നു. സാറിന വീഗ്മാന്റെ ടീം രാജ്യത്തെ അഭിമാനമാണെന്ന് വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ഫൈനല്‍ വീക്ഷിച്ച എഫ്എ പ്രസിഡന്റ് വില്ല്യം രാജകുമാരന്‍ പ്രതികരിച്ചു.
കിടിലന്‍ പെനാല്‍റ്റി സേവ് നടത്തിയ ഹീറോ കീപ്പര്‍ മേരി ഈര്‍പ്‌സ് ഉള്‍പ്പെടെയുള്ള തോല്‍വിക്ക് ശേഷം പിച്ചില്‍ കരയുന്ന കാഴ്ചയാണ് കണ്ടത്. 29-ാം മിനിറ്റില്‍ ഓല്‍ഗാ കാര്‍മോണ തൊടുത്ത കിക്കാണ് ഇംഗ്ലണ്ടിന്റെ കിരീട സ്വപ്‌നങ്ങള്‍ തകര്‍ത്തത്.
മത്സരം അന്തിമനിമിഷത്തിലേക്ക് നീങ്ങുമ്പോള്‍ ഇംഗ്ലണ്ട് മറുപടി നല്‍കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ ഏക ഗോളിന്റെ ബലത്തില്‍ ലോകകപ്പ് കിരീടം സ്പാനിഷ് ടീം കരസ്ഥമാക്കി.