ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഏറ്റെടുത്തവ പൂര്‍ത്തിയാക്കിയാല്‍ ദളപതി വിജയ് സിനിമയില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ദളപതി 69 ആയിരിക്കും അവസാന സിനിമായി എത്തുക. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ ലക്ഷ്യമാണ് തമിഴ് രാഷ്ട്രീയത്തില്‍ നിലവില്‍ വലിയ ചര്‍ച്ചയാകുന്നത്.
തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കന്നി വോട്ടര്‍മാരായ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാന്‍ വിജയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പും പുറത്തിറക്കുന്നു. 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.