CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 17 Seconds Ago
Breaking Now

ഗാന്ധിയെക്കാള്‍ ഡോ. അംബേദ്കറുടെ നിലപാടുകള്‍ വ്യക്തവും ശക്തവുമാണ്: ജാന്‍വി കപൂര്‍

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' റിലീസിനോടടുക്കുകയാണ്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിതാ തന്റെ വായനകളെ കുറിച്ചും ഗാന്ധി ഡോ. അംബേദ്കര്‍ സംവാദങ്ങളെ കുറിച്ചുമുള്ള തന്റെ നിലപാടിനെ കുറിച്ചും സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ചരിത്രത്തിന്റെ ഏത് ഘട്ടമാണ് താല്പര്യമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ജാന്‍വി ഗാന്ധിയെ കുറിച്ചും ഡോ. അംബേദ്കറെ കുറിച്ചും പരാമര്‍ശിച്ചത്.

'സത്യം പറയണോ? ഇതിന് മറുപടി നല്‍കിയാല്‍ നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കില്ല. എന്റെ കാഴ്ചപ്പാടുകള്‍ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് എനിക്കറിയില്ല. എന്നാല്‍ അംബേദ്കറിനും ഗാന്ധിക്കുമിടയില്‍ നടന്ന സംവാദങ്ങള്‍ വീക്ഷിക്കുന്നത് അങ്ങേയറ്റം താത്പര്യജനകമായിരുന്നു. അത് നമ്മുടെ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മ, ജാതി തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരുടെയും വീക്ഷണങ്ങള്‍ ഭിന്നമാണ്.

അത് നമ്മുടെ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുമുണ്ട്.തുടക്കം മുതല്‍ തന്നെ ഇക്കാര്യങ്ങളില്‍ അംബേദ്കറുടെ നിലപാടുകള്‍ വ്യക്തവും ശക്തവുമാണ്. ഗാന്ധിയുടെ വീക്ഷണങ്ങള്‍ക്ക് പരിണാമങ്ങള്‍ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ ജാതിയുടെ പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ച് മൂന്നാമതൊരാളില്‍നിന്ന് അറിയുന്നതും അതില്‍ ജീവിക്കുന്ന ഒരാളില്‍നിന്ന് മനസ്സിലാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.' എന്നാണ് ജാന്‍വി പറഞ്ഞത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.