സുഹൃത്തായ പ്രിയ നായരെ സംഗീതലോകത്തേക്ക് സ്വാഗതം ചെയ്ത് ഗോപി സുന്ദര്‍. ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന ചിത്രത്തില്‍ മയോനി എന്ന പ്രിയ നായര്‍ ആലപിച്ച ഗാനം ശ്രദ്ധ നേടുകയാണ്. 'എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍' എന്ന ക്യാപ്ഷനോടെ ആയിരുന്നു പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പാട്ടും ഗോപി സുന്ദര്‍ പങ്കുവച്ചത്.
ഗോപി സുന്ദര്‍ ഈണമൊരുക്കിയ 'സോന ലഡ്കി' എന്ന ഗാനമാണ് പ്രിയ നായര്‍ ആലപിച്ചത്. ഗോപിയും ആലാപനത്തില്‍ പങ്കുചേര്‍ന്നു. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത 'സോന ലഡ്കി' ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടി ദീപ്തി സതിയുടെ സ്റ്റൈലിഷ് ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്.