CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 20 Seconds Ago
Breaking Now

യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി. ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യഹര്‍ജിയെ എതിര്‍ത്ത് പീഡനത്തിന് ഇരയായ നടി കക്ഷി ചേര്‍ന്നിരുന്നു.

ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. എന്നാല്‍ തന്നെ എംഡിഎംഎ കലര്‍ത്തിയ പാനീയം നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് നടി പറയുന്നത്. നേരത്തെ കേസില്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഒമര്‍ ലുലുവിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് നെടുമ്പാശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ യുവനടി പറയുന്നത്. അതേസമയം വ്യക്തി വിരോധം മൂലമാണ് നടി തനിക്കെതിരെ പരാതി നല്‍കിയെതെന്നായിരുന്നു ഒമര്‍ ലുലു തന്റെ പക്ഷം ന്യായീകരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.