CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 59 Minutes 8 Seconds Ago
Breaking Now

നല്ല പ്രതിഫലം ലഭിച്ചത് കൊണ്ടുമാത്രമാണ് ആ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചത്: നവാസുദ്ദീന്‍ സിദ്ദിഖി

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. ബ്ലാക്ക് ഫ്രൈഡേ, കഹാനി, ഗ്യാങ്ങ്‌സ് ഓഫ് വസേപ്പൂര്‍, രമണ്‍ രാഘവ് 2.0, ലഞ്ച്‌ബോക്‌സ്, ഫോട്ടോഗ്രാഫ്, തലാഷ്, പത്താങ്ങ്, സേക്രഡ് ഗെയിംസ് (വെബ് സീരീസ്) തുടങ്ങീ മികച്ച സിനിമകളിലൂടെ ഗംഭീര പ്രകടനമാണ് നവാസുദ്ദീന്‍ സിദ്ദിഖി കാഴ്ച വെച്ചത്.

രണ്ട് തെന്നിന്ത്യന്‍ സിനിമകളിലും നവാസുദ്ദീന്‍ സിദ്ദിഖി വേഷമിട്ടിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യില്‍ രജനികാന്തിന്റെ വില്ലനായാണ് താരം എത്തിയത്. കൂടാതെ തെലുങ്ക് ചിത്രം സൈന്ധവത്തിലും താരം എത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് താന്‍ ഈ രണ്ട് സിനിമകളിലും അഭിനയിച്ചത് എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

'രമണ്‍ രാഘവ് പോലെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ എന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിലെനിക്ക് ഉറപ്പ് പോരാ. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് ആ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചത്

കാണികളെ പറ്റിക്കലാണ് ശരിക്കും അത്. അവര്‍ക്ക് അത് മനസിലാവണമെന്നില്ല. പക്ഷേ എനിക്ക് അതറിയാം. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് പോലെയാണ് ഞാന്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത്. പരസ്യത്തിലെ ഉത്പന്നത്തോട് ഒരുതരം വൈകാരിക അടുപ്പവും എനിക്ക് ഉണ്ടാവില്ല. പണം കിട്ടുമെന്ന് മാത്രം.' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.