CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 57 Seconds Ago
Breaking Now

നടിമാരെ പ്രണയിച്ചതോടെ തനിക്ക് ലഭിച്ചത് ചതിയന്‍ എന്ന പേര് മാത്രം ; രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ രണ്ട് പ്രമുഖ നടിമാരെ പ്രണയിച്ചതോടെ തനിക്ക് ലഭിച്ചത് ചതിയന്‍ എന്ന പേര് മാത്രമാണെന്ന് രണ്‍ബിര്‍ കപൂര്‍. ആ ലേബലുമായാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നത്. ചതിയന്‍, കാസനോവ എന്ന ലേബലിലാണ് ജീവിതത്തിലെ വലിയ ഭാഗവും താന്‍ ജീവിച്ചത് എന്നാണ് രണ്‍ബിര്‍ കപൂര്‍ പറയുന്നത്.

'ഞാന്‍ മുമ്പ് ബോളിവുഡിലെ കണ്ട് പ്രമുഖ നടിമാരെ പ്രണയിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ എന്റെ ഐഡന്റിറ്റിയായി മാറി. കാസനോവ, ചതിയന്‍ എന്നീ പേരുകളാണ് ആ ബന്ധങ്ങള്‍ എനിക്ക് നേടിത്തന്നത്. എന്റെ ജീവിതത്തിലെ വലിയ ഭാഗവും ഞാന്‍ ജീവിച്ചത് ചതിയന്‍ എന്ന ലേബലിലാണ്. ഇപ്പോഴും അതുമായാണ് ഞാന്‍ ജീവിക്കുന്നത്' എന്നാണ് രണ്‍ബിര്‍ പറയുന്നത്.

യൂട്യൂബര്‍ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തിലായിരുന്നു രണ്‍ബിറിന്റെ തുറന്നു പറച്ചില്‍. ആലിയ ഭട്ടിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് നടിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു താരം. ഇരുവരുമായുള്ള ബന്ധം പലപ്പോഴും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

രണ്‍വീര്‍ സിംഗുമായുള്ള പ്രണയത്തിന് മുമ്പ് ദീപിക രണ്‍ബിറുമായി കടുത്ത പ്രണയത്തിലായിരുന്നു. രണ്‍ബിര്‍ കപൂറിന്റെ പേര് 'ആര്‍കെ' എന്ന പേര് കഴുത്തില്‍ ടാറ്റൂ ചെയ്തിരുന്നു. ബ്രേക്കപ്പിന് ശേഷം ദീപികയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നു. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.