CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 51 Seconds Ago
Breaking Now

റിമി ടോമിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. 

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി ദുബായിലെ ഗോള്‍ഡന്‍ വിസ മാന്‍ എന്നറിയപ്പെടുന്ന ഇ.സി.എച്ഛ് ഡിജിറ്റല്‍ സി .ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും റിമി ടോമി യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു. 

റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭര്‍ത്താവുമായ റിങ്കു ടോമിയും ചടങ്ങില്‍ സംബന്ധിച്ചു. ദുബായ് ഇമിഗ്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.