CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 9 Seconds Ago
Breaking Now

കുറച്ച് ഓവറായി പോയില്ലേയെന്ന് എനിക്കും തോന്നി ; ആസിഫ് അലി

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ വാങ്ങാന്‍ രമേഷ് നാരായണ്‍ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതിനിടെ ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. അതെല്ലാം തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും, അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, കേട്ടപ്പോള്‍ കുറച്ച് ഓവര്‍ ആയില്ലേയെന്ന് തനിക്ക് തോന്നിയെന്നും ആസിഫ് അലി പറയുന്നു.

'ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിന്റെ ഭാ?ഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്.' ആസിഫ് അലി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.