CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 34 Seconds Ago
Breaking Now

വനിതാ ജീവനക്കാരോട് ഇറക്കം കുറഞ്ഞ പാവാട ധരിച്ചെത്താന്‍ നിര്‍ദ്ദേശം; ജൂനിയര്‍ അഭിഭാഷകയുമായി ഓഫീസില്‍ സെക്‌സില്‍ ഏര്‍പ്പെട്ടതിന് രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി ഇന്ത്യന്‍ വംശജനായ ഉന്നത സോളിസിറ്റര്‍

അധികാരത്തിന്റെ ബലത്തിലാണ് സ്ത്രീകള്‍ക്ക് നേരായ ഈ ലൈംഗിക പെരുമാറ്റങ്ങളെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണല്‍ സസ്‌പെന്‍ഷന്‍ വിധിച്ചത്

ജൂനിയര്‍ അഭിഭാഷകയുമായി ഡെസ്‌കില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെടുകയും, വനിതാ ജീവനക്കാരോട് ഇറക്കം കുറഞ്ഞ പാവാട ധരിച്ചെത്താനും നിര്‍ദ്ദേശിച്ച ഇന്ത്യന്‍ വംശജനായ ഉന്നത സോളിസിറ്റര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍. ഒരു നിയമസ്ഥാപനത്തിലെ സീനിയര്‍ പാര്‍ട്ണര്‍ എന്ന നിലയിലുള്ള അധികാരവും, സ്വാധീനവും ഉപയോഗപ്പെടുത്തി ജസ്വീന്ദര്‍ ഗില്‍ പല സ്ത്രീകളുമായും ലൈംഗികബന്ധം സ്ഥാപിച്ചെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. 

ഭാര്യക്കും, മക്കള്‍ക്കും, വിശാലമായ കുടുംബാംഗങ്ങള്‍ക്കും ഒപ്പം എസെക്‌സില്‍ ബംഗ്ലാവിലാണ് 50-കാരനായ ഗില്‍ താമസിക്കുന്നത്. പ്രദേശത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ഗില്‍. ഒപ്പം വളരെ സുന്ദരമായ ഭവനവും, വിജയകരമായ ഇന്ത്യന്‍ ബിസിനസ്സ് കുടുംബങ്ങളിലേക്ക് പോലെ കൂട്ടുകുടുംബമായാണ് താമസിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. Gill (pictured) has been suspended for two years at a Solicitors Disciplinary Tribunal [SDT] and ordered to pay £85,501 costs

എന്നാല്‍ ഓഫീസിലെ ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനാണ് സോളിസിറ്റേഴ്‌സ് ഡിസിപ്ലിനറി ട്രിബ്യൂണല്‍ വിധിച്ചത്. ഒപ്പം 85,501 പൗണ്ട് ചെലവ് അടയ്ക്കാനും ഉത്തരവില്‍ പറയുന്നു. ഒരു ജൂനിയര്‍ അഭിഭാഷകയുമായി ഓഫീസ് ഡെസ്‌കില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ മറ്റ് വനിതാ ജീവനക്കാരോട് എന്ത് ധരിക്കണമെന്ന് വരെ ഗില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇയാള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കരിയര്‍ നഷ്ടമാകുമെന്ന് ഭയന്നതായി നാല് സ്ത്രീകള്‍ ട്രിബ്യൂണലില്‍ വ്യക്തമാക്കി. 

2015 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെ കാലയളവിലാണ് ജൂനിയര്‍ വനിതാ സഹജീവനക്കാര്‍ക്ക് നേരെയുള്ള മോശം പെരുമാറ്റങ്ങള്‍ ഉണ്ടായതെന്ന് എസ്ഡിടി ട്രിബ്യൂണല്‍ വിചാരണയില്‍ വ്യക്തമായി. അധികാരത്തിന്റെ ബലത്തിലാണ് സ്ത്രീകള്‍ക്ക് നേരായ ഈ ലൈംഗിക പെരുമാറ്റങ്ങളെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണല്‍ സസ്‌പെന്‍ഷന്‍ വിധിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.