ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ അമ്പതോളം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കണം എന്നാണ് തന്റെ ആഗ്രഹമെന്ന് മകന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഇടുക്കി കഞ്ഞികുഴിയിലെ ഉമ്മന്‍ചാണ്ടി കോളനിയില്‍ ഇന്നല്ലെങ്കില്‍ നാളെ പിതാവിന്റെ പേരില്‍ സ്കൂള്‍ നിര്‍മ്മിക്കും എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നിയമസഭയില്‍ ഉള്‍പ്പെടെ എതിര് പാര്ട്ടിക്കാര് ഉള്‍പ്പടെ തന്നോട് ഉമ്മന്‍ ചാണ്ടിയുടെ മകന് എന്ന നിലയില്‍ പ്രത്യേക സൗഹൃദം പുലര്‍ത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഉമ്മന്‍ചാണ്ടി കൈപിടിച്ച് കയറ്റിയ നേതാക്കളെ താന്‍ പിന്നെ കണ്ടിട്ടില്ലെന്ന് പത്നി മറിയാമ്മ ഉമ്മന്‍ പ്രതികരിച്ചു. ചെറുപ്പക്കാരില്‍ പി.സി വിഷ്ണുനാഥ് ഒഴികെയുള്ള നേതാക്കളെ കണ്ടിട്ടില്ല. അവര്‍ കല്ലറയില്‍ പോയിട്ടുണ്ടാകും എന്നും, പ്രായമായ നേതാക്കള്‍ വന്നിട്ടുണ്ടെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഇല്ലാത്തതിന്റെ വല്ലാത്ത ശൂന്യത ഇപ്പോഴും അനുഭവിക്കുന്നെന്നും മറിയാമ്മ ഉമ്മന്‍ പ്രതികരിച്ചു.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.