CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 53 Seconds Ago
Breaking Now

മക്കള്‍ സ്‌കൂളില്‍ പോയ സമയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; സംഭവം തൃശൂരില്‍

പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

തലോര്‍ വടക്കുമുറിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തി കൊണ്ട് വെട്ടേറ്റ നിലയിലായിരുന്നു ലിഞ്ചു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 

ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ജോജുവിനെ മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചതായും നാട്ടുകാര്‍ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.