കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആരോഗ്യപ്രവര്‍ത്തകനാണ് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചത്.
സ്ഥലംമാറിയെത്തിയ തിരുവനന്തപുരം സ്വദേശി മഹേന്ദ്രന്‍ നായര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്. പ്രതി ഒളിവിലാണ്.