CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 9 Seconds Ago
Breaking Now

ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ അച്ഛന്‍ ഇളയരാജ തന്നെ തടഞ്ഞിരുന്നില്ല ; യുവന്‍ ശങ്കര്‍ രാജ

ഇസ്ലാം മതം സ്വീകരിച്ച് പേര് മാറ്റിയ സംഗീതസംവിധായകനാണ് യുവന്‍ ശങ്കര്‍ രാജ. പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയുടെ മകനായ യുവന്‍ 2015ല്‍ ആണ് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്‍ ഹാലിഖ് എന്ന പേര് സ്വീകരിച്ചത്. ഇതിന് പിന്നിലെ കാരണം താരം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തന്റെ അമ്മയുടെ മരണശേഷമാണ് താന്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്നാണ് യുവന്‍ പറയുന്നത്.

അമ്മയുടെ മരണ ശേഷം താന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. അവരെ താന്‍ ഇടയ്ക്ക് ഇടയ്ക്ക് സ്വപ്നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത്, അവര്‍ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ് എന്നുള്ള അന്വേഷണത്തില്‍ ആയിരുന്നു. അത് തന്നെ പൂര്‍ണമായും ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നു.

അമ്മയുടെ അകാലമരണത്തിന് പിന്നാലെ താന്‍ തികഞ്ഞ മദ്യപാനിയായി മാറി. അതിന് മുമ്പ് താന്‍ പാര്‍ട്ടികള്‍ക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പെട്ടന്ന് ഒരുനാള്‍ തനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്.

അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് പഠിപ്പിച്ചത് ഇസ്ലാം ആണ്. ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ അച്ഛന്‍ ഇളയരാജ തന്നെ തടഞ്ഞിരുന്നില്ല. ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണ് എന്നായിരുന്നു അച്ഛന്‍ ചോദിച്ചത് എന്നാണ് ഒരു അഭിമുഖത്തില്‍ യുവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സാഫ്രൂണ്‍ നിസയുമായുള്ള വിവാഹത്തിന് പിന്നാലെ ആയിരുന്നു താന്‍ ഇസ്ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതല്‍ അബ്ദുള്‍ ഹാലിഖ് ആയിരിക്കുമെന്നും യുവന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സംഗീത രംഗത്ത് തന്റെ പ്രൊഫഷണല്‍ പേരായ യുവന്‍ ശങ്കര്‍ രാജ എന്ന് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.