CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 51 Seconds Ago
Breaking Now

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടന്‍ ഇവിടെയില്ല, ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍: ആര്‍ജിവി

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പിലാണ് താന്‍ എന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ലോറസ് ബിഷ്ണോയിയുടെ അത്ര സൗന്ദര്യം ഇന്ത്യയിലെ ഒരു നടനും ഇല്ലെന്ന് പറഞ്ഞ്, ഗുണ്ടാ നേതാവിനെ ആര്‍ജിവി പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.

''ഏറ്റവും വലിയ അധോലോക നായകനെ കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെ പോലെയോ ഛോട്ടാ രാജനെ പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്ണോയിയേക്കാള്‍ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെയും എനിക്ക് ഓര്‍മ്മ വരുന്നില്ല'' എന്നാണ് ആര്‍ജിവി പറയുന്നത്.

സംവിധായകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. സല്‍മാന്‍ ഖാനെ ലോറന്‍സ് ബിഷ്ണോയിയായി അഭിനയിപ്പിച്ചാല്‍ അതൊരു വലിയ വിരോധാഭാസമാവും എന്നാണ് ഒരാളുടെ പ്രതികരണം. ആര്‍ജിവി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സ്മൈലിങ് ഇമോജിയോടെയുള്ള മറ്റൊരു കമന്റ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.