CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 50 Seconds Ago
Breaking Now

കൂലിയില്‍ ആമിര്‍ഖാനും ; ഒന്നിക്കുന്നത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം

ബോളിവുഡ് മെഗാസ്റ്റാര്‍ ആമിര്‍ ഖാനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും വീണ്ടും സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആതംഗ് ഹീ ആതംഗ് (1995) എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. പീപ്പിംഗ് മൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കൂലി'യില്‍ ആമിര്‍ ഒരു സ്‌പെഷ്യല്‍ കാമിയോ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആമിറിന്റെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ലോകേഷ് കനകരാജ് താരത്തിന് വേണ്ടി അടിപൊളി കഥാപാത്രം തന്നെയായിരിക്കും നല്‍കുക എന്നാണ് സൂചന. ആമിര്‍ ഇതിനകം തന്റെ തീയതികള്‍ നല്‍കിയതായാണ് റിപോര്‍ട്ടുകള്‍,

ഒക്ടോബര്‍ 15 ന് ചെന്നൈയില്‍ ആരംഭിക്കുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളില്‍ അതിഥി വേഷം ചിത്രീകരിക്കും. രജനികാന്തിന്റെ 171-ാമത് ചിത്രമായ കൂലിയില്‍ നാഗാര്‍ജുന, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.