CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 50 Seconds Ago
Breaking Now

സിനിമ ചിത്രീകരണത്തിനിടെ കാര്‍ മറിഞ്ഞ് അപകടം ; അര്‍ജുന്‍ അശോകനുള്‍പ്പെടെ താരങ്ങള്‍ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ കാര്‍ മറിഞ്ഞ് അപകടം. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇരുവര്‍ക്കും പരുക്കേറ്റു. ബ്രോമാന്‍സ് എന്ന സിനിമയുടെ ചേയ്‌സിങ് സീന്‍ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആര്‍ക്കും സാരമായ പരുക്ക് ഇല്ല. ഉടന്‍ തന്നെ ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ!് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.