
















                    	
                    
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ സെന്റ് ആന്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ ബോള്‍ട്ടന്‍ ഇടവകയില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദികന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ പുതുതായി ഇടവക വികാരിയായി ചുമതലയേല്‍ക്കുന്ന വൈദികനുള്ള സ്വീകരണ വേദിയുമായി. വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്നു ചടങ്ങുകള്‍.
ബോള്‍ട്ടന്‍ ഇടവകയില്‍ നിന്നും പോര്‍ട്ട്‌സ്മൗത്ത് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന വൈദികന്‍ ഫാ. ജോണിനുള്ള യാത്രയയപ്പും ഇടവകയില്‍ പുതുതായി ചാര്‍ത്തെടുക്കുന്ന വൈദികന്‍ ഫാ. സ്റ്റാന്റോ വഴീപറമ്പിലിനെ സ്വാഗതം ചെയ്തുകൊണ്ട് കൈകക്കാരന്മാര്‍, കമ്മിറ്റി അംഗങ്ങള്‍, ഇടവക സമൂഹം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പൊതുയോഗ ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ചടങ്ങില്‍ ജോമി സേവ്യര്‍, സാബു ജോസഫ്, ഷെല്ലി എബ്രഹാം, ലൂസാമ ഷാജി എന്നിവര്‍ സംസാരിച്ചു.