CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 15 Seconds Ago
Breaking Now

പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നിര്‍ത്തലാക്കാനുള്ള വോട്ട് സഭയില്‍; കാരണം ടോറികളെന്ന് ചാന്‍സലര്‍; പദ്ധതി വിജയിച്ചാല്‍ പകുതിയോളം പ്രായമായവര്‍ വീട് ചൂടാക്കുന്നത് കുറയ്ക്കുമെന്ന് സര്‍വ്വെ; പിന്‍വലിക്കാന്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം

ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ റദ്ദാക്കല്‍ നടത്താമെന്നാണ് സ്റ്റാര്‍മര്‍ കരുതുന്നത്

10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. വിവാദമായ പദ്ധതി അവതരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തേണ്ടത് കണ്‍സര്‍വേറ്റീവുകളെയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആരോപിച്ചു. ലേബര്‍ പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ ബില്‍ പാസാകുമെന്ന് തന്നെയാണ് കരുതുന്നത്. 

അതേസമയം ലേബര്‍ എംപിമാര്‍ വിമതനീക്കം നടത്തുമെന്നും കരുതുന്നുണ്ട്. വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്‌റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900 പൗണ്ട് ലാഭം കിട്ടിയിട്ടുണ്ടെന്നും, അതിനാല്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കുന്നത് പ്രശ്‌നമാകില്ലെന്നുമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റീവ്‌സ് അറിയിച്ചത്. Treasury rules out changes to pensioners' winter fuel payment | The  Independent

കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് ആരെ കുറ്റപ്പെടുത്തുമെന്ന് അംഗങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ കണ്‍സര്‍വേറ്റീവുകളാണ്, അവരുടെ തെറ്റായ തീരുമാനങ്ങളാണ് ഇതിന് ഇടയാക്കിയത്, ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ പല ലേബര്‍ എംപിമാരും ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല. ഇവര്‍ ഇതിനെതിരെ വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

പെന്‍ഷന്‍കാരുടെ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കാനുള്ള നീക്കം തള്ളണമെന്ന് യൂണിയനുകളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും തന്റെ വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ റദ്ദാക്കല്‍ നടത്താമെന്നാണ് സ്റ്റാര്‍മര്‍ കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.