CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 30 Seconds Ago
Breaking Now

1750 തടവുകാര്‍ ഇന്ന് പുറത്തേക്ക്; അക്രമികള്‍ സ്വാതന്ത്ര്യം നേടി തിരിച്ചെത്തുന്നുവെന്ന് ഇരകള്‍ക്ക് മുന്നറിയിപ്പ് പോലുമില്ല; ലേബര്‍ ഗവണ്‍മെന്റിന്റെ പദ്ധതി വിനയാകുമോ? സ്ത്രീകള്‍ ഉള്‍പ്പെടെ പല ഇരകള്‍ക്കും 'ഷോക്ക്' ട്രീറ്റ്‌മെന്റ് കിട്ടുമെന്ന് മുന്നറിയിപ്പ്

അക്രമങ്ങള്‍, കവര്‍ച്ച, മോഷണം എന്നീ കുറ്റങ്ങള്‍ നടത്തിയവര്‍ മോചിതരാകും

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് ഉള്‍പ്പെടെ ജയിലില്‍ പോയ ശേഷം പകുതി പോലും ശിക്ഷ അനുഭവിക്കാതെ സ്വാതന്ത്ര്യം ലഭിക്കുന്ന കുറ്റവാളികളുടെ അവസ്ഥയെന്താകും? സന്തോഷമല്ലാതെ മറ്റെന്ത് ആകാനാണ്! പക്ഷെ അപ്രതീക്ഷിതമായി കിട്ടുന്ന ഈ മോചനം മറുഭാഗത്ത് ഇവരുടെ ഇരകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റായും മാറും. 

ലേബര്‍ ഗവണ്‍മെന്റിന്റെ തടവുകാരുടെ കൂട്ടമോചനത്തില്‍ ഇരകള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. ഇത് പല ഇരകള്‍ക്കും ഷോക്കായി മാറുമെന്ന് ലണ്ടന്‍ വിക്ടിംഗ് കമ്മീഷണര്‍ ക്ലെയര്‍ വാക്‌സ്മാന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ നേരത്തെ പുറത്തിറങ്ങുമെന്ന് ഇവര്‍ക്ക് അറിവില്ല. ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാമെന്നും വാക്‌സ്മാന്‍ ചൂണ്ടിക്കാണിച്ചു. Thousands of prisoners to be released early to ease overcrowding

അടുത്ത ആറാഴ്ച കാലത്ത് 5000-ലേറെ തടവുകാരാണ് ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്മൂദിന്റെ പദ്ധതി പ്രകാരം മോചിതരാകുന്നത്. ബ്രിട്ടനിലെ ജയിലുകള്‍ തടവുകാരെ കൊണ്ട് നിറഞ്ഞ് സ്ഥലപരിമിതി നേരിട്ട പ്രതിസന്ധി അയയ്ക്കാനാണ് ഈ നീക്കം. എന്നാല്‍ ഗുരുതര അക്രമികള്‍ ഉള്‍പ്പെടെയുള്ള ഇതിന്റെ ഭാഗമായി പുറത്തുവരുമെന്നതാണ് പ്രശ്‌നമായി മാറുന്നത്. 

ഇതിന്റെ ആദ്യ ഭാഗമായി 1750 തടവുകാര്‍ ഇന്ന് ഇംഗ്ലണ്ടിലും, വെയില്‍സിലും തെരുവിലിറങ്ങും. 40 ശതമാനം മാത്രം തടവുശിക്ഷ അനുഭവിച്ചാണ് കുറ്റവാളികള്‍ സ്വാതന്ത്ര്യം നേടുന്നത്. അക്രമങ്ങള്‍, കവര്‍ച്ച, മോഷണം എന്നീ കുറ്റങ്ങള്‍ നടത്തിയവര്‍ മോചിതരാകും. ഗാര്‍ഹിക പീഡനം നടത്തിയ സ്ഥിരം കുറ്റവാളികളും പുറത്തിറങ്ങുമെന്നത് ഇരകള്‍ക്ക് ഇരുട്ടടിയാകും. 




കൂടുതല്‍വാര്‍ത്തകള്‍.