CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 17 Seconds Ago
Breaking Now

ജനദ്രോഹത്തില്‍ ഒരുമിച്ചു, പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പഴങ്കഥ; 50-ഓളം ലേബര്‍ എംപിമാര്‍ ഒഴിഞ്ഞുനിന്ന് എതിര്‍പ്പറിയിച്ചു, എതിര്‍ത്ത് വോട്ട് ചെയ്തത് ഒരേയൊരു ലേബര്‍ എംപി; 228ന് എതിരെ 348 വോട്ടുകള്‍ നേടി പെന്‍ഷന്‍കാരെ ചതിക്കുന്ന പദ്ധതിക്ക് കോമണ്‍സ് അംഗീകാരം

പദ്ധതി നടപ്പായതോടെ മരിക്കും വരെ ജോലി ചെയ്യേണ്ടി വരുമെന്നാണ്‌ മനസ്സ് തകര്‍ന്ന പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുന്നത്

പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ പേരില്‍ സ്വന്തം എംപിമാരില്‍ നിന്നും നേരിട്ട വിമതനീക്കത്തെ സസുഖം അതിജീവിച്ച് കീര്‍ സ്റ്റാര്‍മര്‍. പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള നീക്കത്തിന് അംഗീകാരം നേടിയെടുത്തത്. 

നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് വിപ്പുമാര്‍ ലേബര്‍ എംപിമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ 50-ഓളം എംപിമാര്‍ സഭയില്‍ ഹാജരായില്ല. ഒരേയൊരു ലേബര്‍ എംപി മാത്രമാണ് തന്റെ എതിര്‍പ്പ് ശക്തമായി രേഖപ്പെടുത്തി എതിര്‍ത്ത് വോട്ട് ചെയ്തത്. State pensioners can still get £300 Winter Fuel Payment 'without Pension  Credit' | Personal Finance | Finance | Express.co.uk

സഭയിലെ കൂറ്റന്‍ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്. ലോര്‍ഡ്‌സില്‍ പദ്ധതിയെ തടഞ്ഞുവെയ്ക്കാന്‍ എതിരാളികള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും വിന്ററില്‍ ലഭിക്കുന്ന 300 പൗണ്ട് വരെയുള്ള പേയ്‌മെന്റ് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് 10 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് മുന്നറിയിപ്പുണ്ട്. 

പദ്ധതി നടപ്പായതോടെ മരിക്കും വരെ ജോലി ചെയ്യേണ്ടി വരുമെന്നാണ്‌ മനസ്സ് തകര്‍ന്ന പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുന്നത്. കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്ത സത്യസന്ധതയാണ് ജനലിലൂടെ പുറംതള്ളപ്പെട്ടതെന്ന് കോമണ്‍സ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. ലേബര്‍ എംപിമാരോട് സ്വന്തം മനഃസാക്ഷിയോട് ചോദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ നില്‍ക്കാതെ ലേബര്‍ എംപിമാര്‍ വോട്ട് ചെയ്തപ്പോള്‍ ദരിദ്രരായ പെന്‍ഷന്‍കാര്‍ക്ക് ദുരിത വിന്റര്‍ ഉറപ്പായി. 




കൂടുതല്‍വാര്‍ത്തകള്‍.