CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 9 Seconds Ago
Breaking Now

വേട്ടക്കാര്‍ക്ക് ആഘോഷം, ഇരകള്‍ക്ക് കരച്ചില്‍; ജയിലുകളില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് വിട്ടയച്ച ക്രിമിനലുകളുടെ ആഘോഷം തുടങ്ങി; മുറിവില്‍ മുളക് തേച്ച് തടവുകാരെ നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളില്‍ പാര്‍പ്പിക്കുമെന്ന് പ്രഖ്യാപനവും!

കമ്മ്യൂണിറ്റി അക്കൊമഡേഷനില്‍ സ്ഥലമില്ലാതെ വരുന്നതോടെയാണ് ഹോട്ടലുകളില്‍ പാര്‍പ്പിക്കുകയെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ വാദം

ബ്രിട്ടനിലെ തെരുവുകളില്‍ ആഘോഷമാണ്. ഏതെങ്കിലും പരിപാടിയുടെ ഭാഗമായി നടക്കുന്ന ആഘോഷമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇത് ക്രിമിനലുകളുടെ ആഘോഷമാണ്. ജയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നാല് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച തടവുകാരെ വിട്ടയയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ക്രിമിനലുകളെ സ്വീകരിക്കാന്‍ ലാംബോര്‍ഗിനിയില്‍ വരെ ക്രിമിനല്‍ സംഘങ്ങള്‍ ജയിലുകള്‍ക്ക് മുന്നിലെത്തി മോചനം ആഘോഷമാക്കുകയാണ്. 

ലണ്ടനിലെ എച്ച്എംപി പെന്റോവില്ലെയില്‍ നിന്നും മോചിതനായ മുന്‍ തടവുകാരനെ സ്വീകരിക്കാന്‍ 200,000 പൗണ്ടിന്റെ ലാംബോര്‍ഗിനിയിലാണ് അടുപ്പക്കാര്‍ എത്തിയത്. ലേബറിന്റെ ജയില്‍ റിലീസ് സ്‌കീം പ്രകാരം ഏകദേശം 1700 പേരാണ് ഇന്നലെ പുറത്തെത്തിയത്. ഗുരുതര അക്രമികളെ മോചിപ്പിക്കുന്നില്ലെങ്കിലും കൊടുംകുറ്റവാളികളായ മയക്കുമരുന്ന് ഇടപാടുകാര്‍, ഗുരുത ഗാര്‍ഹിക പീഡനക്കാര്‍, കൗമാരക്കാരെ വധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവര്‍ എന്നിവരെല്ലാം പുറത്തുവന്നത് ഇരകളുടെ കുടുംബങ്ങളെ ചൊടിപ്പിക്കുകയാണ്. UK prisoners celebrate with sparkling wine as they are freed early under  Labour move to end overcrowding | Irish Independent

അടുത്ത ആറ് ആഴ്ചയില്‍ ഇത്തരം 5000 പേരാണ് ബ്രിട്ടനിലെ തെരുവുകളിലേക്ക് സ്വതന്ത്രമായി തിരിച്ചെത്തുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും വീടുകളില്ലാത്തതിനാല്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രിസണ്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ചാര്‍ലി ടെയ്‌ലര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളില്‍ തടവുകാരെ പാര്‍പ്പിക്കുമെന്നാണ് കോമണ്‍സില്‍ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കിയിരിക്കുന്നത്. 

കമ്മ്യൂണിറ്റി അക്കൊമഡേഷനില്‍ സ്ഥലമില്ലാതെ വരുന്നതോടെയാണ് ഹോട്ടലുകളില്‍ പാര്‍പ്പിക്കുകയെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ വാദം. ഇത്രയേറെ കുറ്റവാളികള്‍ ശിക്ഷ പൂര്‍ത്തായാക്കും മുന്‍പ് മോചിപ്പിക്കപ്പെടുന്നത് സമൂഹത്തിന് ആശങ്കയായി മാറുന്നുണ്ട്. പ്രത്യേകിച്ച് തങ്ങളെ അക്രമിച്ച വേട്ടക്കാര്‍ പുറത്തിറങ്ങുന്നുവെന്ന് ഇരകള്‍ക്ക് അധികൃതര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.