CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 57 Seconds Ago
Breaking Now

ആവേശമായി ബ്രിട്ടനില്‍ 'ഹന്തൂസാ' സീറോമലബാര്‍ യുവജന സംഗമം

ബര്‍മിംഗ്ഹാം.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത എസ് എം വൈ എം വൂള്‍വര്‍ ഹാംപ്ടണില്‍ വച്ച് സംഘടിപ്പിച്ച യുവജന സംഗമം (ഹന്തൂസാ- ആനന്ദം -2024 ) ആവേശ കടലായി മാറി . ഇംഗ്ലണ്ട് വെയില്‍സ് സ്‌കോഡ് ലണ്ട് എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഇടവകകളില്‍ നിന്നും വിവിധ മിഷനുകളില്‍ നിന്നും എത്തിയ 1600ഓളം യുവജന ങ്ങള്‍ പങ്കെടുത്ത സംഗമം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലും നാഴികക്കല്ലായിമാറി . യൂറോപ്പില്‍ ഇത്രയും മലയാളി യുവജനങ്ങളെ പങ്കെടുപ്പിച്ച് നടന്ന ആദ്യ പരിപാടി എന്ന നിലയില്‍ സീറോ മലബാര്‍ സഭക്കും ഇത് അഭിമാന നിമിഷം . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നടന്ന സമ്മേളനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു . 'സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരിപോഷണത്തിനു വേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതെന്നും ദൈവ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ഏത് സാഹചര്യത്തിലും വിശ്വാസം ഉറക്ക പ്രഘോഷിക്കാനും യഥാര്‍ത്ഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേര്‍ത്തുവയ്ക്കാനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ യുവജനങ്ങളോട് പറഞ്ഞു .. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും കത്തോലിക്ക വചന പ്രഘോഷകനുമായ മിസ്റ്റര്‍ ബ്രണ്ടന്‍ തോംസണ്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി . പ്രോട്ടോ സിഞ്ചല്ലൂസ് റവ ഡോ.ആന്റണി ചുണ്ടലിക്കാട്ട്, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഡോ.ഫാ. ടോം ഓലികരോട്ട്,ഫാദര്‍ ജോര്‍ജ് ചേലക്കല്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലന്‍ ജോസി മാത്യു, ജോയല്‍ ടോമി, ആന്‍ഡ്രിയ ജോര്‍ജ്,ജൂഡിന്‍ ജോജി. റിറ്റി ടോമിച്ചന്‍

എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാന, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത എസ് എം വൈ എം മ്യൂസിക് ബാന്‍ഡിന്റെ ' ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രി തുടങ്ങിയവ ഹന്തൂസായെ അവിസ്മരണീയമാക്കി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എസ് എം വൈ എം ഡയറക്ടര്‍ റവ ഫാദര്‍ ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ചുമോള്‍ ജോണി നന്ദിയും പ്രകാശിപ്പിച്ചു

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.