ബിര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം 'THAIBOOSA ' ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു . രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി .
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തില്‍ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സന്‍ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്തു .തിരുസഭ അതിന്റെ ആരംഭം മുതല്‍ ഈ കാലഘട്ടം വരെ വിശ്വാസവും പരസ്‌നേഹവും നിറഞ്ഞ സ്ത്രീകളുടെ സമര്‍പ്പണത്തിലൂടെയും സഹകരണത്തിലൂടെയും ആണ് നിര്‍മ്മിക്കപ്പെട്ടതെന്നും ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ പുരുഷനൊപ്പമോ ഒരുപക്ഷേ പുരുഷനെക്കാളോ അനുകമ്പാര്‍ദ്രമായ സ്‌നേഹത്തോടെ സംഭാവനകള്‍ നല്‍കിയത് സ്ത്രീകളാണ്ന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു .
പ്രവാസികളായി ബ്രിട്ടനില്‍ എത്തിയിട്ടുള്ള സ്ത്രീകള്‍ തങ്ങളുടെ മഹത്തായ വിശ്വാസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും തലമുറകളിലേക്ക് അത് പകരാനും സന്നദ്ധരാകണമെന്നും, സീറോമലബാര്‍ സഭ പ്രവാസകളായി കഴിയുന്ന ഇടങ്ങളില്‍ എല്ലാം സഭയെ നിര്‍മ്മിക്കുന്നതില്‍ സഹകരിക്കണമെന്നും ,ഈ കാലഘട്ടത്തില്‍ മിശിഹായ്ക്ക് പ്രവര്‍ത്തിക്കാന്‍ കരങ്ങളായും അവന് സഞ്ചരിക്കാന്‍ കാലുകളായും അവന് സ്‌നേഹിക്കാന്‍ ഹൃദയമായും ഓരോ വിശ്വാസിയും മാറണമെന്നും കുടുംബത്തിലും സമൂഹത്തിലും അങ്ങനെ സുവിശേഷത്തിന്റെ പ്രോജ്ജ്വല ശോഭ പ്രകാശിപ്പിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ചരിത്രം കണ്ട ഏറ്റവും ഉന്നതരായ സ്ത്രീകളാണ് നസ്രാണി സമൂഹങ്ങളില്‍നിന്ന് പ്രവാസികളായി വിദേശരാജ്യങ്ങളിലേക്ക് യാത്ര പുറപ്പെട്ട സ്ത്രീകള്‍ എന്നും അവരുടെ ത്യാഗപൂര്‍വമായ ജീവിതത്തിന്റെ ഫലമായിട്ടാണ് കേരളത്തിന്റെ എല്ലാ പുരോഗതികളും ഉണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഴ്‌സിംഗ് പ്രൊഫഷന്റെ മനോഹാരിതയും മഹത്വവും അദ്ദേഹം എടുത്തു പറയുകയും ദൈവത്തിന്റെ സൗഖ്യസ്പര്‍ശനമാണ് നഴ്‌സുമാരിലൂടെയും ആ തുരശുശ്രുഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരിലൂടെ ലോകത്തിലേക്ക് പങ്കുവയ്ക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ ടോം ഓലിക്കരോട്ട് , വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ സി ജീന്‍ മാത്യു എസ് എച്ച് , പ്രസംഗിച്ചു . കണ്‍വെന്‍ഷനോടനുബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് , മാര്‍ ജോസഫ് സ്രാമ്പിയ്ക്കലിനോടും രൂപതയിലെ മറ്റ് വൈദികരോടും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു , തുടര്‍ന്ന് പന്ത്രണ്ട് റീജിയനുകളിലെയും വനിതകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു , വിമന്‍സ് ഫോറം ഭാരവാഹികളായ ട്വിങ്കിള്‍ റെയ്‌സന്‍ , ഡിംപിള്‍ വര്‍ഗീസ് ,അല്‍ഫോന്‍സാ കുര്യന്‍ , ഷീജ പോള്‍ ,ഡോളി ജോസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
ഷൈമോന്‍ തോട്ടുങ്കല്‍