ന്യൂകാസില്‍ . ന്യൂ കാസില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് ദി റോസറി മിഷനില്‍ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ നാളെ സമാപിക്കും .
സെപ്റ്റംബര്‍ 29 ന് മിഷന്‍ ഡയറക്ടര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സി എം ഐ നടത്തിയ കൊടിയേറ്റ് കര്‍മ്മത്തോടെ ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങളില്‍ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും നടന്നു ,
ഇന്ന് വൈകുന്നേരം നടക്കുന്ന പൂര്‍വിക സ്മരണ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ ബിനോയി മണ്ഡപത്തില്‍ കാര്‍മികത്വം വഹിക്കും , പ്രധാന തിരുനാള്‍ ദിനമായ നാളെ നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കാറ്റിക്കിസം അസി ഡയറക്ടര്‍ റെവ ഫാ ജോബിന്‍ പെരുമ്പളത്തുശേരി കാര്‍മികത്വം വഹിക്കും , വിശുദ്ധ കുര്‍ബാനക്ക് ശേഷം, ലദീഞ്ഞ് തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ രീതിയില്‍ ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷിണം ,ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സി എം ഐ , കൈക്കാരന്മാരായ ഷിബു മാത്യു എട്ടുകാട്ടില്‍ , ഷിന്‍ടോ ജെയിംസ് ജീരകത്തില്‍ എന്നിവര്‍ അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍